Latest NewsIndiaNews

യോഗിസർക്കാരും ഷിയാ വഖഫ് ബോർഡും ഒന്നിക്കുമ്പോൾ : ഉത്തർ പ്രദേശ് ഇന്ത്യക്കുതന്നെ അഭിമാനമായി ഭൂപടത്തിൽ ഇടംനേടുന്നു

ലക്‌നൗ: ഹിന്ദു – ഷിയ ബന്ധത്തിൽ പുതിയ ഏടുകൾ എഴുതി ചേർത്ത് അയോധ്യയിൽ യോഗി സർക്കാർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രാമന്റെ പ്രതിമയിലേക്ക് 10 വെള്ളി അമ്പുകൾ നൽകാൻ ഷിയ വഖഫ് ബോർഡ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് വഖഫ് ബോർഡിന്റെ ചെയർമാൻ വസീം റിസ്‌വി ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇന്ത്യയുടെ അഭിമാനമായി ഈ പ്രതിമ ലോക ഭൂപടത്തിൽ ഇടം പിടിക്കുമെന്നും അദ്ദേഹം പരാമർശിച്ചു. ഇത് ഷിയാ സമൂഹത്തിനു ശ്രീരാമനോടുള്ള ആദരവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

തങ്ങൾ ഉത്തർപ്രദേശിലെ എല്ലാ ഹിന്ദു ക്ഷേത്രങ്ങളെയും ബഹുമാനത്തോടെയാണ് കാണുന്നതെന്നും തങ്ങളുടെ പൂർവ്വികർ നിലനിർത്തിയ ആ മത സൗഹാർദ്ദം ആണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവാബ് ആസിഫ് -ഉദ് -ദൗല്ലാഹ് സെൻട്രൽ അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിന് വേണ്ട ധനസഹായങ്ങൾ 1775 – 1793 കാലഘട്ടത്തിൽ നൽകിയതായും അദ്ദേഹം സൂചിപ്പിച്ചു. സമാജ് വാദി നേതാവ് അസം ഖാന്റെ അടുത്ത സുഹൃത്താണ് വസിം റിസ്‌വി.

shortlink

Related Articles

Post Your Comments

Related Articles


Back to top button