KeralaLatest News

ഓ​ര്‍​ഡ​ര്‍ ചെ​യ്ത മട്ടൻ ബിരിയാണി ഇല്ലെന്ന് അറിയിച്ച വെ​യ്റ്റർക്ക് ക്രൂര മർദ്ദനം

കോഴിക്കോട് ; ഓ​ര്‍​ഡ​ര്‍ ചെ​യ്ത മട്ടൻ ബിരിയാണി ഇല്ലെന്ന് അറിയിച്ച വെ​യ്റ്റർക്ക് സീരിയൽ നടിയുടെയും സംഘത്തിന്റെയും ക്രൂര മർദ്ദനം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​ഴി​ക്കോ​ട് റ​ഹ്മ​ത്ത് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. തൃ​ശു​ര്‍ കു​ന്നം കു​ളം പൂ​ന​ഞ്ചേ​രി വീ​ട്ടി​ല്‍​ അ​നു​ ജൂ​ബി (23) ന​ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മം​ഗ​ലാ​പു​രം ബ​ന്ത​ര്‍ സോ​ണ്ടി​ഹ​ത്ത​ലു സ്വ​ദേ​ശി​നി മു​നീ​സ (21) എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ആ​ലി​ഞ്ഞ​ല മൂ​ട്ടി​ല്‍ ന​വാ​സ്, പു​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് ഇയാളെ മർദിക്കുകയും ഹോ​ട്ട​ലി​ല്‍ അ​ര​മ​ണി​ക്കു​റോളം ബ​ഹ​ള​മു​ണ്ടാ​ക്കുകയും ചെയ്തത്. ഇവരെ ടൗ​ൺ പോ​ലീ​സ് അ​റ്സ്റ്റ് ചെ​യ്തു.

ഹോ​ട്ട​ലി​ല്‍ എ​ത്തി​യ ഇവർ മ​ട്ട​ണ്‍ ബി​രി​യാ​ണി ഓർഡർ ചെയ്തു. മ​ട്ട​ണ്‍ ബി​രി​യാ​ണി തീ​ര്‍​ന്നു​പോ​യെ​ന്ന് വെ​യി​റ്റ​ര്‍ അ​റി​യി​ച്ച​തോ​ടെ സ്ത്രീ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക്ഷോ​ഭി​ക്കു​ക​യും സീരിയൽ ന​ടി​യും മു​നീ​സ​യും ചേ​ർ​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ മർദിക്കുകയും ചെയ്തു. ഈ സമയം സമീപം ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന അ​ബൂ​ബ​ക്ക​ർ റ​ഷാ​ദ് പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട​തോ​ടെ സം​ഘം ഇ​ദ്ദേ​ഹ​ത്തെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. തുടർന്ന് ഹോട്ടൽ ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ടൗ​ണ്‍ പോ​ലീ​സ് നാല് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ​ഇതി​ല്‍ ഒ​രാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button