ചെന്നൈ: പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യത്തിന് തമിഴ്നാട്ടില്‍ അപ്രഖ്യാപിത വിലക്ക്. പ്രാദേശിക ബ്രാന്‍ഡുകള്‍ വിപണി പിടിച്ചടക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യം മാത്രമേ ടാസ്മാക് മുഖേന വില്‍ക്കാന്‍ പാടുള്ളുവെന്ന വ്യവസ്ഥയുടെ മറവിലാണ് ഈ പ്രാദേശികവത്കരണം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്റെ (ടാസ്മാക്ക്) ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകളുടെ മദ്യം കിട്ടാനില്ല.
രാഷ്ട്രീയ ബന്ധത്തിന്റെ പിന്‍ബലത്തില്‍ പ്രാദേശിക ബ്രാന്‍ഡുകള്‍ വിപണിപിടിച്ചതോടെ പ്രമുഖ കമ്പനികള്‍ ടാസ്മാക്ക് മുഖേനയുള്ള വില്‍പ്പനയില്‍നിന്നു ബാറുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കൂടിയ വിലയ്ക്കുള്ള ബ്രാന്‍ഡുകള്‍ എലീറ്റ് വില്‍പ്പന കേന്ദ്രങ്ങളിലുണ്ടെങ്കിലും സാധാരണ ടാസ്മാക്ക് വില്‍പ്പന കേന്ദ്രങ്ങളില്‍ പേരിനുപോലുമില്ല.
തമിഴ്നാട്ടിലെ 11 ഡിസ്റ്റിലറികളില്‍ മിക്കതും രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതാണ്. ഡി എം കെ എ ഐ ഡി എം കെ നേതാക്കൾക്ക് ഈ ഡിസ്റ്റിലറികളുമായി ബന്ധമുണ്ട്.
Post Your Comments