CinemaMollywoodLatest News

തരംഗമായി മീ ടൂ ക്യാമ്പയിൻ

ഹാഷ് ടാഗ് ക്യാമ്പയിനുകൾ ഇപ്പോൾ നവമാധ്യമങ്ങളിൽ പതിവാണ്.ഇപ്പോൾ ഞെട്ടിക്കുന്ന അത്തരമൊരു ക്യാംപയിനാണ് ചർച്ചാവിഷയമാകുന്നത്.മീ ടൂ എന്ന ഹാഷ് ടാഗ് ക്യാംപയിൻ ഇപ്പോൾ വിവിധ രാജ്യങ്ങളിൽ ഉള്ളവർ പോലും ഏറ്റെടുത്തുകഴിഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വ്യാപകമായിക്കഴിഞ്ഞെന്നും അതിനെതിരെ തങ്ങൾ പ്രതിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഹാഷ് ടാഗ് വിപ്ലവം ആരംഭിച്ചിരിക്കുന്നത്.

അമേരിക്കൻ അഭിനേത്രി അലീസ മിലാനോയുടെ ട്വീറ്റിൽ തുടങ്ങിയതാണ് ഈ ക്യാംപയിൻ.സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച്, അതിക്രമങ്ങൾക്ക് ഇരയായവർ അത് തുറന്നു കാണിക്കണമെന്നും അത്തരം അനുഭവങ്ങൾ ഉണ്ടായവർ തങ്ങൾ ഉപയോഗിക്കുന്ന നവമാധ്യമ അക്കൗണ്ടുകളിൽ മീ ടൂ എന്ന് രേഖപ്പെടുത്തണമെന്നും അഭിപ്രായവുമായി അലീസ എത്തുകയായിരുന്നു.ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഏറെ ആളുകൾ രംഗത്തെത്തുകയും അങ്ങനെ ഒരു ഹാഷ് ടാഗ് വിപ്ലവം ആരംഭിക്കുകയുമായിരുന്നു.

മലയാളി പെൺകുട്ടികൾക്കു പ്രചോദനം നൽകാൻ പാർവതി , റീമ കല്ലിങ്കൽ, സജിത മഠത്തിൽ തുങ്ങിയവർ മീ ടൂ ക്യാംപയിനിൽ പങ്കാളികളായി രംഗത്തെത്തിയിരിക്കുകയാണ്.ചെറുപ്പത്തിൻ മാത്രമല്ല വലുതായിക്കഴിഞ്ഞിട്ടും പല തരം ചൂഷണങ്ങൾക്ക് തങ്ങൾ വിധേയരാകുകയാണെന്ന തുറന്നുപറച്ചിലുമായി എത്തിക്കൊണ്ടിരിക്കുകയാണ് പലരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button