MollywoodLatest NewsCinemaMovie Gossips

തിലകനുമായുണ്ടായ പിണക്കം :കാരണം വ്യക്തമാക്കി കെ പി എസ് സി ലളിത

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കെപിഎസി ലളിത. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമായി മാറുകയായിരുന്നു ഈ അഭിനേത്രി.കോമഡിയായാലും സ്വഭാവ വേഷമായാലും തന്‍മയത്തത്തോടെ അവതരിപ്പിക്കാന്‍ കെപിഎസി ലളിതയ്ക്ക് കഴിഞ്ഞിരുന്നു. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സന്‍ കൂടിയാണ് അവര്‍.

ഒരു ചാനലിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.സ്ഫടികം സിനിമയില്‍ അഭിനയിക്കുന്നതിനിടയിലെ അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ തിലകന്‍ ചേട്ടനുമായുള്ള പിണക്കത്തെക്കുറിച്ച് കെപിഎസി ലളിത തുറന്നു പറഞ്ഞു.ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമായ സ്ഫടികത്തില്‍ കെപിഎസി ലളിതയുടെ ഭര്‍ത്താവായാണ് തിലകന്‍ വേഷമിട്ടത്. രണ്ടര വര്‍ഷത്തോളം മിണ്ടാതിരുന്നതിന് ശേഷമാണ് തിലകന്‍ ചേട്ടനൊപ്പം അഭിനയിച്ചത്.ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തന്നെ വിളിച്ചപ്പോള്‍ കൂടെ അഭിനയിക്കുന്നത് തിലകന്‍ ചേട്ടനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചോ എന്നായിരുന്നു താന്‍ ചോദിച്ചതെന്ന് കെപിഎസി ലളിത പറയുന്നു.

സ്ഫടികത്തിന്റെ ലൊക്കേഷനില്‍ താന്‍ ആദ്യം എത്തിക്കഴിഞ്ഞാലേ തിലകന്‍ ചേട്ടന്‍ വരുള്ളൂയെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് താന്‍ പുലര്‍ച്ചെ സെറ്റില്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്നും അദ്ദേഹം പുറപ്പെടണമെങ്കില്‍ താന്‍ ലൊക്കേഷനിലെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അണിയറപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഒപ്പിച്ച തമാശയാണ് ഇതെന്ന് മനസ്സിലാക്കിയത്.അനിയത്തിപ്രാവ് ചിത്രീകരണത്തിനിടയില്‍ ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button