കോട്ടയം: മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് കോട്ടയത്തെ ഹോം നഴ്‌സിംഗ് റിക്രൂട്ട്‌മെൻറ് സ്ഥാപനത്തിനെതിരെ ആരംഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചതായി ആരോപണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം ആരംഭിച്ചിരുന്നത്. എന്നാൽ പരാതിക്കാരിയുടെ പോലും മൊഴി രേഖപ്പെടാതെ കേസ് അവസാനിപ്പിച്ചതായി ആണ് റിപ്പോർട്ട്.
ഭക്ഷണവും ചെലവുമടക്കം 20,000 രൂപ വാഗ്ദാനം ചെയ്ത് പത്രത്തില്‍ പരസ്യം നല്‍കിയാണ് സിയോൺ എന്ന നേഴ്‌സിങ് റിക്രൂട്ട് സ്ഥാപനം സ്ത്രീകളെ വിദേശത്തേക്ക് അയക്കുന്നത്. സ്ഥാപനത്തിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് അന്വേഷണം അവസാനിപ്പിച്ചതായി പറഞ്ഞിരിക്കുന്നത്.വിദേശത്തേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിന് തെളിവില്ലെന്ന കാരണം പറഞ്ഞാണ് അന്വേഷണം അവസാനിപ്പിച്ചത്.
Post Your Comments