കൊച്ചി: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട കേസുകളില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമുണ്ടായ ഏഴു കേസുകളിലാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. എന്തുകൊണ്ട് ഒരുജില്ലയില്‍ മാത്രം ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങളെന്നായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം.
പിണറായി സ്വദേശി രാംജിത്ത്, കണ്ണൂര്‍ ആണ്ടല്ലൂര്‍ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ സ്വദേശി സി കെ രാമചന്ദ്രന്‍, പയ്യന്നൂര്‍ പാലക്കോട് മുട്ടം സ്വദേശി ബിജു, കഞ്ചിക്കോട് സ്വദേശികളായ വിമല ഭര്‍ത്താവ് രാധാകൃഷ്ണന്‍, കൊല്ലം കടയ്ക്കല്‍ സ്വദേശി രവീന്ദ്രന്‍ പിള്ള, തിരുവന്തപുരം ശ്രീകാര്യം സ്വദേശി രാജേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് തലശേരി ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ആവശ്യപ്പെടുകയുണ്ടായി. ഈ മാസം 25ന് കേസുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കും.
Post Your Comments