KeralaLatest NewsNews

പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മാ​തൃ​കയിൽ ഡ്രൈവിംഗ് പരിശോധന കമ്പ്യൂട്ടർ വൽക്കരിക്കാൻ സർക്കാർ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ പ​രി​ശോ​ധ​നയിൽ കമ്പ്യൂട്ടർ വൽക്കരണ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ന്​ ​പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത (പി.​പി.​പി) മാ​തൃ​ക സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സ്വ​കാ​ര്യ സം​രം​ഭ​ക​ര്‍ സ്ഥ​ലം ക​ണ്ടെ​ത്തി അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യും മോട്ടോർ ​വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന രൂ​പ​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ട്ട​ത്ത​റ, പാ​റ​ശ്ശാ​ല, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ തോ​ട്ട​ട, കോ​ഴി​​ക്കോ​ട്​ ജി​ല്ല​യി​ലെ ചേ​വാ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒാട്ടോ​മാ​റ്റി​ക്​ ഡ്രൈ​വി​ങ്​ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.പ​ത്ത​നം​തി​ട്ട​യി​ലെ​യും കോ​ട്ട​യ​​ത്തെ​യും പ​ണി പൂ​ര്‍​ത്തി​യാ​യ ര​ണ്ട്​ കേ​ന്ദ്ര​ങ്ങ​ളും ഒ​ഴി​കെ സം​സ്ഥാ​ന​ത്തെ ശേ​ഷി​ക്കു​ന്ന 67 ആ​ര്‍.​ടി.​ഒ, ജോ​യ​ന്‍​റ്​ ആ​ര്‍.​ടി.​ഒ പ​രി​ധി​ക​ളി​ലാ​ണ്​ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ടെ​ന്‍​ഡ​ര്‍ വ​ഴി​യാ​ണ്​ ഏ​ജ​ന്‍​സി​ക​ളെ ക​ണ്ടെ​ത്തു​ക. ഒാ​രോ വ​ര്‍​ഷ​ത്തി​നും നി​ശ്ചി​ത നി​ര​ക്ക്​ എ​ന്ന നി​ല​യി​ലാ​കും ധാ​ര​ണ. അ​തേ​സ​മ​യം, എ​ത്ര വ​ര്‍​ഷ​ത്തേ​ക്കാ​ണ്​ സ്വ​കാ​ര്യ സം​രം​ഭ​ക​രു​മാ​യി ക​രാ​റു​ണ്ടാ​ക്കു​ക എ​ന്ന്​ വ്യ​ക്ത​മ​ല്ല.

അടുത്ത വർഷത്തോടെ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ​ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ പ​രി​ശോ​ധ​ന​ക​ളും കമ്പ്യൂട്ടർ ​വൽക്കരിക്കണമെന്ന കേ​ന്ദ്ര നി​ര്‍​ദേ​ശ​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പുതിയ തീരുമാനം.സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട്​ സം​വി​ധാ​ന​മൊ​രു​ക്കു​മ്പോൾ കാ​ല​താ​മ​സം വരുമെന്നതിനാലാണ് ​ പി.​പി.​പി മാ​തൃ​ക​യി​ലേ​ക്ക്​ നീ​ങ്ങാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ വി​വ​രം. ഭൂ​മി ക​ണ്ടെ​ത്ത​ല​ട​ക്കം പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​മെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം.

ഒ​രു ഏ​ക്ക​റോ​ളം ഭൂ​മി​യാ​ണ്​ ​ഒാട്ടോ​മാ​റ്റി​ക്​ പ​രി​ശോ​ധ​ന കേ​​ന്ദ്ര​ങ്ങ​ള്‍​ക്കാ​യി വേ​ണ്ട​ത്. ‘എ​ച്ച്‌​ ‘, ‘എ​ട്ട്​​ ‘ എ​ന്നി​വ​ക്കാ​യു​ള്ള ഹൈ​ടെ​ക്​ ട്രാ​ക്ക്, റി​വേ​ഴ്​​സ്​ പാ​ര്‍​ക്കി​ങ്​ പ​രിശോ​ധി​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​നം എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന ഭാ​ഗം. ഒാ​രോ ട്രാ​ക്കി​ലും 16 ക്യാമ​റ​ക​ള്‍ സ​ജ്ജീ​ക​രി​ക്ക​ണം. ഇ​വ​ക്ക്​ പു​റ​മേ സെ​ന്‍​സ​റു​ക​ളും ക്ര​മീ​ക​രി​ക്കും. കാ​മ​റ​ക​ളും സെ​ന്‍​സ​റു​ക​ളും ബ​ന്ധി​പ്പി​ക്കു​ന്ന സെ​ര്‍​വ​റു​ക​ള്‍, ക​ണ്‍​ട്രോ​ള്‍ റൂം, ​ഉ​ച്ച​ഭാ​ഷി​ണി എ​ന്നി​വ​യും അ​നു​ബ​ന്ധ​മാ​യി ഒ​രു​ക്ക​ണം. പ​രി​ശോ​ധ​ന​യി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ ത​ത്സ​മ​യം ലൈ​സ​ന്‍​സ്​ ന​ല്‍​കു​ന്ന​തി​നാ​ല്‍ ​ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ത​ന്നെ പ്രി​ന്‍​റി​ങ്ങി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​മു​ണ്ടാ​കും. ടോ​ക്ക​ണ്‍ സം​വി​ധാ​നം, ടെ​സ്​​റ്റി​നെ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, ടോ​യ്​​ല​റ്റു​ക​ള്‍ എ​ന്നി​വ ഒ​രു​ക്ക​ലും സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ ചു​മ​ത​ല​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button