
കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ പോലീസ് കുറ്റംപത്രം തയ്യാറാക്കി. ഇന്ന് കോടതിയിൽ സമർപ്പിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ മജിസ്ട്രേട്ട് അവധിയായതിനാല്‍ ദിവസം മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത ചില തെളിവുകളും കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുന്‍പാകെ നല്കിയ രഹസ്യ മൊഴികള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ ത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുന്നത്. അതെ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നായകനായിട്ടും ദിലീപിന് ഇരട്ട നീതിയാണ് നൽകിയതെന്ന് പരക്കെ ആക്ഷേപം ഉണ്ട്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ വി.എ. രാജീവ് ചാലക്കുടിയില്‍ കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന് സി.പി. ഉദയഭാനുവിന് ആരോപിച്ച അതേ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. എന്നിട്ടും ദിലീപിനെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത് 85 ദിവസമാണ്. ഹൈക്കോടതി ഉദയഭാനുവിനോട് കാട്ടിയ നീതി ദിലീപിന് നിഷേധിച്ചുവെന്നാണ് ഫാന്‍സുകാരുടെ നിലപാട്. ഇതും വരും ദിനങ്ങളില്‍ ചര്‍ച്ചയാക്കും.
Post Your Comments