ന്യൂഡല്‍ഹി: അനിൽ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ. ബിസിസിഐക്ക് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായ അനില്‍ കുംബ്ലെ വെറുമൊരും മുന്‍ ഇന്ത്യന്‍ ബൗളര്‍ മാത്രമായി മാറി. ബിസിസിഐയുടെ അധിക്ഷേപം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായിട്ടുള്ള കുംബ്ലെയുടെ 47-ാം ജന്മദിനത്തിലാണ്.
അദ്ദേഹത്തെ മുന്‍ ഇന്ത്യന്‍ ബൗളര്‍ എന്ന് മാത്രം വിശേഷിപ്പിച്ചത് കുംബ്ലെക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് ബിസിസിഐയുടെ ട്വീറ്റിലാണ്. ഇതേ തുടര്‍ന്ന് കുംബ്ലെയുടെ ആരാധകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബിസിസിഐ ഈ ട്വീറ്റ് പിന്‍വലിച്ചു. പകരം മുന്‍ ക്യാപ്റ്റന്‍ എന്നാക്കി മാറ്റുകയും ചെയ്തു.
ജൂണില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായും ബിസിസിഐയുമായും അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് കുംബ്ലെ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്ന് മാറിയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്മാരില്പ്പെട്ട കുംബ്ലെയെ ബിസിസിഐ കളിയാക്കുകയാണെന്ന് ആരാധകര്‍ പറഞ്ഞു.
Post Your Comments