Latest NewsNewsIndia

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണു മരിച്ചു : കാരണം കേട്ടാല്‍ രക്ഷിതാക്കള്‍ ഞെട്ടും

 

ഹൈദരാബാദ്: 12 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ പരിസരത്ത് കുഴഞ്ഞ് വീണു മരിച്ചു. തെലുങ്കാനയിലെ വാറംഗലിലെ കൗടല്ല്യ ഹൈസ്‌കൂളിലാണ് സംഭവം. 14 കാരിയായ പി. ശ്രിവര്‍ഷിതയാണ് കുഴഞ്ഞ് വീണത് . സ്‌കൂള്‍ ബാഗിന്റെ അമിത ഭാരമാണ് കുട്ടി കുഴഞ്ഞുവീണതെന്ന് കരുതുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സിസിടിവിയില്‍ നിന്ന് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ 8.45 നാണ് പെണ്‍കുട്ടി സ്‌കൂളിലെത്തിയത്. തുടര്‍ന്ന് മൂന്നാം നിലയില്‍ എത്തയപ്പോഴേക്കും പെണ്‍കുട്ടി തളര്‍ന്നു വീണു.

വീഴ്ചയില്‍ നെറ്റിയില്‍ മുറിവ് പറ്റിയതിനാല്‍ മൂക്കില്‍ നിന്ന് രക്തം ഒലിക്കാനും തുടങ്ങിയിരുന്നു. കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രാഥമിക ശ്രശ്രൂഷ നല്‍കിയതിന് ശേഷം സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ബിപി കുറവാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.കുട്ടിയുടെ മാതാപിതാക്കളെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടു.

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ താമസിച്ചെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്ത് ധര്‍ണ്ണയും നടത്തി. എന്നാല്‍ നിര്‍ജലീകരണമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയെന്ന് പ്രിന്‍സിപ്പല്‍ കെ. ശ്രീധര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button