KeralaLatest NewsNews

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും എന്ന ഇ എം എസിന്റെ തിയറി തന്നെ പാലിച്ചാൽ മതി : സിപി എമ്മിനെ പരിഹസിച്ച് വി ടി ബൽറാം

തിരുവനന്തപുരം: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന വാദം സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളിയതിനെ പരിഹസിച്ചു വി ടി ബൽറാം എം എൽ എ. കൂടാതെ അമിത് ഷായെയും അൽഫോൻസ് കണ്ണന്താനത്തെയും അവഹേളിച്ചിട്ടുമുണ്ട്. മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ബംഗാള്‍ ഘടകത്തിന്റേയും ആവശ്യം സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. വോട്ടെടുപ്പ് ഇല്ലാതെയാണ് ഈ ധാരണയില്‍ കേന്ദ്ര കമ്മിറ്റി എത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓ.. വല്ല്യ കാര്യായിപ്പോയി.

അല്ലെങ്കിലും തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ‘കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും’ എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്‍ത്തികമാക്കിയവര്‍ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതി. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികള്‍ കൂടെ നിന്നോളും.

ഇടതുപക്ഷമാണത്രേ, ഇടതുപക്ഷം!

shortlink

Related Articles

Post Your Comments

Related Articles


Back to top button