തിരുവനന്തപുരം: ഹർത്താൽ പൊളിയുമെന്നായപ്പോൾ വഴി തടയലും അക്രമവും കടകളടപ്പിച്ചും കോൺഗ്രസ് പ്രവർത്തകർ. ഹര്‍ത്താല്‍ ദിനത്തില്‍ പുറത്തിറങ്ങുന്ന സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറാകണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ഇത് പ്രകാരം നഗരത്തില്‍ പലയിടത്തും പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയിയല്‍ കോണ്‍ഗ്രസുകാരുടെ ഹര്‍ത്താല്‍ പരാജയമായി എന്നു പൊതുവിലയിരുത്തല്‍ ഉണ്ടായതോടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
ഇവര്‍ കടകളും ഓഫീസുകളും അടപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകൾ പൂട്ടിക്കുകയും ഗർഭിണിയെ കൊണ്ടുപോയ വാഹനം തടയുകയും വാഹനങ്ങളിൽ കല്ലെറിയുകയും ചെയ്തു.. ഹര്‍ത്താലിനോടനുബന്ധിച്ച് യുഡിഎഫ് ജാഥ ഉള്ളതിനാല്‍ സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ച് വിട്ടിരുന്നു.ആദ്യ മണിക്കൂറുകളില്‍ വലിയ തിരക്ക് അനുഭപ്പെട്ടതോടെയാണ് ഹര്‍ത്താല്‍ പരാജയപ്പെടുന്നുവെന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയത്.
ഹര്‍ത്താല്‍ തുടങ്ങി ശേഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പൊലീസ് സംരക്ഷണയോടെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. പലയിടത്തും കല്ലേറുമുണ്ടായി. തിരുവനന്തപുരം,പാലക്കാട്, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസുകള്‍ തടയുകയും ചില്ലുകള്‍ എറിഞ്ഞുടക്കുകയും ചെയ്തത്.
ഇതിനിടെ ആലപ്പുഴയില്‍ പലചരക്ക് വ്യാപാരിയ്ക്ക് യു ഡി എഫ് പ്രവര്‍ത്തകരുടെ മര്‍ദ്ദനംഏറ്റു. ആലപ്പുഴ ഡച്ച് സ്ക്വയര്‍ ജംഗ്ഷനില്‍ കട തുറന്ന റഫീഖിനെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ച് കടയ്ക്കുള്ളില്‍ പൂട്ടിയിട്ടത്. അരമണിക്കൂറോളം കടയ്ക്കുള്ളില്‍ കുടുങ്ങിയ റഫീഖിനെ പിന്നീട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.
Post Your Comments