KeralaLatest NewsNews

അമൃതാനന്ദമയി മഠത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം : വിദേശ പൗരന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

തിരുവനന്തപുരം : കരുനാഗപ്പള്ളി അമൃതാനന്ദമയീ മഠത്തിനു സമീപം മനോവിഭ്രാന്തിയും അക്രമവും കാട്ടിപരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കന്‍ പൗരന്‍ മരിയോ സപ്പോട്ടോ എന്ന യുവാവിനെ നാട്ടിലേക്ക് മടങ്ങി.

അമേരിക്കന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്. കഴിഞ്ഞ ശനി രാത്രി 9 30 ന് അക്രമാസക്തനായ മരിയോ യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നു രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടുതല്‍ അക്രമാസക്തനായി.

പിടിവലിക്കിടെ പരുക്കേറ്റ മരിയോയെ കൊല്ലം താലൂക്ക് ആശുപത്രിയിലും അവിടെനിന്നു തീരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അക്രമാസക്തനായ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്നു കൈകാര്യം ചെയ്തെന്നായിരുന്നു ആക്ഷേപം. ആരോടും പരിഭവമില്ലെന്നും പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മരിയോ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button