Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest News

വിസ്മയിപ്പിക്കാന്‍ വീണ്ടും സുരാജ് വെഞ്ഞാറമൂട്

സിനിമയില്‍ സുരാജിനിപ്പോള്‍ നല്ല സമയമാണ്. പതിവ് കോമഡി വേഷങ്ങളില്‍ നിന്നും മാറി അഭിനയ പ്രാധാന്യം നിറഞ്ഞ നല്ല കഥാപാത്രങ്ങളാണ് ഇപ്പോള്‍ സുരാജിനെ തേടിയെത്തുന്നത്. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ സുരാജിന്റെ അഭിനയമികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.

‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് പിന്നീടുള്ള അഭിനയ ജീവിതത്തില്‍ നല്ല വേഷങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സുരാജ്.ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ കഥപറയുന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് സുരാജ് വേഷമിടുന്നത്.

‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് ജീന്‍ മാര്‍ക്കോസ് ആണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ എയ്ഞ്ചല്‍സ്’ എന്ന ചിത്രത്തിനുശേഷം ജീന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കുടുംബബന്ധങ്ങളുടെ ശൈഥില്യം പ്രമേയമാകുന്ന സിനിമയില്‍ ‘ഉപ്പും മുളകും’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട ബിജു സോപാനവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഭാര്യ ശകുന്തളയും,മക്കളായ രമണിയും,സുഷമയും,വിശാഖും അടങ്ങുന്നതാണ് കുട്ടന്‍പിള്ളയുടെ കുടുംബം. രമണിയും,സുഷമയും വിവാഹിതരാണ്. ഭാര്യ ശകുന്തള ഇപ്പോള്‍ എസ്.ഐ റാങ്കിലാണ്. അതിന്‍റെ ഈഗോയും കുട്ടന്‍ പിള്ളയ്ക്കുണ്ട്. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനാണ് കുട്ടന്‍ പിള്ളയും കുടുംബവും ഒന്നിച്ചുകൂടാനുള്ള ഒരവസരം ലഭിക്കുന്നത്. ഉത്സവത്തിനായി മക്കളും മരുമക്കളും,ബന്ധുക്കളും ഒരുമിച്ചു കൂടാറുള്ളതും കുട്ടന്‍പിള്ളയുടെ വീട്ടില്‍ തന്നെയാണ്. അങ്ങിനെ ഒരു ഉത്സവകാലത്തെ കൂടിച്ചേരലില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. സ്രിന്‍ഡ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍,ശ്രീകാന്ത്,ജയിംസ് എല്യാ,അര്‍ജുന്‍ ,പുതുമുഖങ്ങളായ ശ്രുതി,പ്രവീണ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആലങ്ങാട് പ്രൊഡക്ഷന്സിന്റെ ബാനറില്‍ രാജി നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് പ്രശസ്ത ഗായിക സയനോരയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് ഫാസില്‍ നാസര്‍ ആണ്. കലാസംവിധാനം: സുരേഷ് കൊല്ലം ,എഡിറ്റിംഗ് : ഷിബീഷ് ,മേക്കപ്പ്: മനോജ്‌ അങ്കമാലി.പ്രൊഡക്ഷന്‍ കണ്ട്രോളര്‍ : ബാബുരാജ് മതിശ്ശേരി .പ്രദര്‍ശനത്തിനൊരുങ്ങുന്ന ‘ ആഭാസം’, വിനീത് ശ്രീനിവാസന്‍റെ ‘ആന അലറലോടലറല്‍’  എന്നീ സിനിമകളിലും സുരാജ് മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button