Latest NewsNewsIndiaInternational

35 വർഷമായി തുടരുന്ന മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യ-ശ്രീലങ്ക ധാരണ

ന്യൂഡൽഹി: 35 വർഷമായി തുടരുന്ന മൽസ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ഇന്ത്യയും ശ്രീലങ്കയും തീരുമാനിച്ചു.
ഇന്ത്യയുടെ കൃഷി, കര്‍ഷകക്ഷേമ മന്ത്രി രാധാമോഹന്‍ സിംഗും ശ്രീലങ്കന്‍ ഫിഷറീസ് മന്ത്രി മഹീന്ദ്ര അമരവീരയും ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള മത്സ്യബന്ധനത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ധാരണയായത്.

സമുദ്രാതിര്‍ത്തി കടന്നതായി ആരോപിച്ച്‌ നിരവധി മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക കസ്റ്റഡിയില്‍ എടുത്തിരുന്നു . നിലവില്‍ 47 ഇന്ത്യക്കാരും 140 ബോട്ടുകളും ലങ്കന്‍ കസ്റ്റഡിയില്‍ ഉണ്ട്. ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാമെന്ന് ശ്രീലങ്ക ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ നിയമവിരുദ്ധ മീന്‍പിടുത്തത്തിനെതിരെ നടപടി എടുക്കുമെന്ന് ശ്രീലങ്ക അറിയിച്ചു. അതെ സമയം ആഴക്കടലിലെ മത്സ്യബന്ധനം ഒഴിവാക്കുമെന്ന് ഇന്ത്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button