റിയാദ് ; സൗദിയിൽ വൻ തീപിടുത്തം പ്രവാസികളടക്കം നിരവധിപേർ മരിച്ചു. റിയാദ് നഗരാതിർത്തിയായ ഷിഫായിലെ ഹയ്യുൽ ബദ്ർ എന്ന സ്ഥലത്തെ മരപ്പണിശാലയിലുണ്ടായ വൻ തീപിടിത്തത്തിൽ എട്ടു യുപി സ്വദേശികളും രണ്ടു ബംഗ്ലദേശ് പൗരന്മാരുമാണ് മരിച്ചത്. മൂന്നു പേർക്കു പരിക്കേറ്റു.
ഫാക്ടറിയുടെ പ്രധാന കവാടത്തിലാണ് ആദ്യം തീപിടുത്തമുണ്ടായത്. വർക്ക് ഷോപ്പിൽനിന്നു തീ ഉയരുന്നതു കണ്ട സമീപവാസികളാണ് സിവിൽ ഡിഫൻസിൽ വിവരം അറിയിച്ചത്. മര ഉരുപ്പടികൾക്കും പെയിന്റിനും തീപിടിച്ചതോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്കു തീയണയ്ക്കാനായത്. 600 ചതുരശ്ര മീറ്റർ ഫാക്ടറി നിമിഷങ്ങൾക്കകം കൊണ്ടാണ് കത്തി നശിച്ചത്. വർക്ക് ഷോപ്പിനകത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പുക ശ്വസിച്ചും ശ്വാസംമുട്ടിയും അവശനിലയിൽ കണ്ടെത്തിയ മൂന്നു പേരെയാണു സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയത്.
വർക്ക് ഷോപ്പ് ഉടമ സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതിരുന്നതാണ് ദുരന്ത കാരണമെന്ന് അധികൃതർ പറഞ്ഞു. വർക്ക് ഷോപ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിലാളികളെ താമസിപ്പിക്കുന്നതു നിയമ ലംഘനമാണെന്നും, തീപിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതർ പറഞ്ഞു.
Post Your Comments