Latest NewsIndiaNews

തേ​ജ​സ് എ​ക്സ്പ്ര​സിലെ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവം; പിന്നിൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യല്ലെന്ന് റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി: മും​ബൈ-​ഗോ​വ പാ​ത​യി​ല്‍ അ​വ​ത​രി​പ്പി​ച്ച തേ​ജ​സ് എ​ക്സ്പ്ര​സി​ലെ 26 യാ​ത്ര​ക്കാ​രുടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​തി​നു പി​ന്നി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ​ല്ലെ​ന്ന് റിപ്പോർട്ട്. എ​സി കോ​ച്ചി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍ ഛര്‍​ദി​ച്ച​തി​നെ തു​ട​ര്‍​ന്നു മ​റ്റു​ള്ള​വ​ര്‍​ക്കും ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ് റെ​യി​ല്‍​വേ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മി​ഷ​ൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തി​ലെ ര​ണ്ടു കു​ട്ടി​ക​ള്‍​ക്കാ​ണ് ആ​ദ്യം ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇവർ എസി കോച്ചിൽ ഛര്‍​ദി​ച്ചു. ഇ​തി​ന്‍റെ ദു​ര്‍​ഗ​ന്ധ​ത്തി​ല്‍ മ​റ്റു​ള്ള​വ​ര്‍​ക്കും അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെടുകയായിരുന്നുവെന്നും ഇ​ത്ത​രം മോ​ശം വാ​യു ശ്വ​സി​ച്ച്‌ കോ​ച്ചി​ലൂ​ടെ ക​ട​ന്നു​പോ​യ​വ​രാ​ണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. അ​തേ​സ​മ​യം, കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്നു​ള്ള ഒ​രു സം​ഘ​വും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​രു​ടെ ടൂ​ര്‍ മാ​നേ​ജ​ര്‍ ഇ​തു നി​ഷേ​ധിച്ചു.

shortlink

Related Articles

Post Your Comments


Back to top button