ആലുവ: പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ളബ്ബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപ പിടിച്ചെടുത്തു. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായതായും സൂചനയുണ്ട്. വാര്‍ത്ത പുറത്തു വരും മുൻപ് ഇവരെ രക്ഷപെടുത്താൻ ശ്രമം നടന്നതായും റിപ്പോർട്ട് ഉണ്ട്.
ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സിനിമയെ വെല്ലുന്ന തരത്തിൽ തന്ത്രപരമായി പോലീസ് ക്ളബ്ബില്‍ പരിശോധന നടത്തിയത്. ക്ലബിലെ സന്നാഹങ്ങൾ പോലീസിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ തുറക്കുന്ന എ സി മുറികളിലേക്ക് കടത്തി വിടണമെങ്കിൽ റിസിപ്ഷനിസ്റ്റിനെ ഒരു ലക്ഷം രൂപ ഏല്‍പ്പിക്കണം. എങ്കിലേ കളിക്കാര്‍ക്ക് പ്രവേശനം അനുവദിക്കു.
അപകടം മണത്താല്‍ ബെല്‍ മുഴക്കി സെക്യൂരിറ്റി അകത്തേക്ക് സൂചന കൊടുക്കും. എന്നാല്‍ എല്ലാ മുന്നറിയിപ്പ് സംവിധാനങ്ങളെയും നിഷ്പ്രഭമാക്കിയാണ് പോലീസ് നീങ്ങിയത്. ഇതെല്ലാം മനസ്സിലാക്കിയ ശേഷം ദമ്പതികളെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആണ് പോലീസുകാരനും വനിതാ പോലീസും ഇവിടെ എത്തിയത്. പിന്നീട് പോലീസ് തന്നെ അറേഞ്ച് ചെയ്ത ഫ്രീക്ക് സ്റ്റൈലിലുള്ള കുറേ പേരും പിന്നാലെയെത്തി.
അപകട സൂചന നൽകുന്നതിന് മുന്നേ സെക്യൂരിറ്റിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് റിസപ്‌ഷനിസ്റ്റിനെയും. റിസപ്‌ഷനിസ്റ് പഞ്ച ചെയ്തു മുറി തുറന്നപ്പോൾ തന്നെ പോലീസ് സംഘം അകത്തു പ്രവേശിച്ചു. കളിക്കളത്തില്‍ നിന്നും 18,6250 രൂപ പിടിച്ചെടുക്കുകയും കളിക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായവരുടെ പേരു വിവരങ്ങള്‍ പുറത്തു വിടരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം ഉള്ളതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് മംഗളമാണ്.
Post Your Comments