Latest NewsNewsInternational

പറന്നുകൊണ്ടിരിക്കെ വിമാനം 6000 മീറ്റര്‍ (20,000 അടി ) താഴേക്ക്: മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍: വീഡിയോ

പെര്‍ത്ത്•പെര്‍ത്തില്‍ നിന്ന് ഇന്തോനേഷ്യയിലേക്കുള്ള എയര്‍ഏഷ്യാ വിമാനത്തിലെ ജീവനക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ഓക്സിജന്‍ മാസ്ക്കുകള്‍ സീലിങ്ങില്‍ നിന്നും താഴേക്ക് വീണതോടെയുമാണ്‌ യാത്രക്കാര്‍ പരിഭ്രാന്തരായത്.

ഓസ്ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ നിന്ന് ഇന്തോനേഷ്യയിലെ ടൂറിസം കേന്ദ്രമായ ബാലിയിലേക്ക് പറക്കുകയായിരുന്നു എയര്‍ ഏഷ്യ QZ 535 വിമാനത്തിലാണ് സംഭവം. 145 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം പൊടുന്നനെ 20,000 അടി (6,000 മീറ്റര്‍) താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം വിമാനം 30,000 അടിയ്ക്ക് മുകളില്‍ പറക്കുകയായിരുന്നു. പൊടുന്നനെയുള്ള വീഴ്ചയ്ക്ക് പിന്നാലെ ഓക്സിജന്‍ മാസ്ക്കുകള്‍ മുകളില്‍ നിന്നും യാത്രക്കാരുടെ മുന്നിലേക്ക് വീണു. തുടര്‍ന്നുള്ള ജീവനക്കാരുടെ പെരുമാറ്റവും യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. മരണത്തെ മുഖാമുഖം കണ്ട അവര്‍ പരസ്പരം ‘യാത്രാമൊഴി’ ചൊല്ലിയതായാണ് റിപ്പോര്‍ട്ട്.

എമര്‍ജന്‍സി എന്ന് പറഞ്ഞ ഒരു വിമാനജീവനക്കാരന്‍ വിമാനം തകരാന്‍ പോകുകയാണെന്ന് പറയുന്നത് കേട്ടതായി ഒരു യാത്രക്കാരന്‍ പിന്നീട് പറഞ്ഞു.

ഒരു മണിക്കൂറോളം പറന്നശേഷമാണ് സംഭവം. ഒടുവില്‍ വിമാനം പെര്‍ത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. ക്യാബിനിലെ വായു സമ്മര്‍ദ്ദം ക്രമീകരിക്കുന്ന സംവിധാനത്തില്‍ വന്ന തകരാറാണ് കാരണമെന്നാണ് സൂചന. ഇത്രയും സംഭവം ഉണ്ടായിട്ടും യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിരുന്നില്ല. യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഏഷ്യ ക്ഷമ ചോദിച്ചു.

വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button