തലശ്ശേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. വ്യാഴാഴ്ചയായിരുന്നു ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ആശുപത്രിയില്‍നിന്ന് അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങിയത്. ആശുപത്രിയിലെത്തും മുമ്പ് മരിച്ചതിനാല്‍ മൃതദേഹപരിശോധന നടത്തി മാത്രമേ മൃതദേഹം വിട്ടുതരാനാകുകയുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത് തര്‍ക്കത്തിനിടയാക്കി. മൃതദേഹപരിശോധന നടത്തേണ്ടെന്നും പരാതിയില്ലെന്ന് രക്ഷിതാക്കള്‍ എഴുതിനല്‍കാമെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല.
പെട്ടിപ്പാലം കോളനിയിലെ കെ.കെ നാസറിന്റെയും മുര്‍ഷീനയുടെയും കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് ചലനമില്ലാത്തത് രക്ഷിതാക്കള്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹപരിശോധന നടത്തുകയാണെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങുകയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പോലീസിനെ അറിയിച്ചു. തുടര്‍ന്ന്, പോലീസ് ആശുപത്രി അധികൃതരുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായത്
Post Your Comments