തെന്നിന്ത്യൻ താര റാണി നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്.അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ താരം തന്‍റെ കരിയർ വിശേഷങ്ങൾ പങ്കുവെച്ചു. ഒരുപാട് നായകൻ മാരുമായി ഗോസിപ്പുകൾ നിരന്തരം നേരിടുന്ന താരം നടൻ ആര്യയെ കുറിച്ചുള്ള ചില വിശേഷങ്ങൾ പങ്കുവെച്ചു.
തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘രാജ റാണി’.ഈ ചിത്രത്തിൽ ആര്യയും നയൻ താരയും മികച്ച അഭിനയം കാഴ്ചവെച്ചു.ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ് .ആര്യയുടെ ഒരു സ്വഭാവത്തെ കുറിച്ച് നയന്‍താര പറഞ്ഞതിങ്ങനെ എന്‍റെ നായകന്‍മാരില്‍ ഏറ്റവും കുസൃതിക്കാരനാണ് ആര്യ.ഗൗരവമായിട്ട് ഒരിക്കല്‍പോലും ആര്യയെ കണ്ടിട്ടില്ല.ഗൗരവമുള്ള രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകുമ്പോള്‍ പോലും ചിരിയുണ്ടാകും.തമാശ പറയും. മറ്റൊരു ശീലവും ആര്യക്കുണ്ട്. ഒപ്പം അഭിനയിച്ച എല്ലാ നായികമാരോടും പറയും, നിന്നെയാണ് ഏറ്റവും എനിക്ക് ഇഷ്‍ടമെന്ന്.പല അവസരങ്ങളും ഇക്കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട്- നയന്‍താര പറയുന്നു.
Post Your Comments