ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനുമെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ സന്ദേശം പോസ്റ്റ് ചെയ്ത സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു.
സിആര്‍പിഎഫ് ജവാനായ പങ്കജ് മിശ്രയെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബീഹാര്‍ സ്വദേശിയായ മിശ്ര ആസാമിലെ ജോര്‍ഹട്ട് ജില്ലയിലാണ് ജോലി ചെയ്തിരുന്നത്. സിആര്‍പിഎഫ് ബറ്റാലിയന്‍ കമാന്‍ഡര്‍ ബി.ബെഹ്‌റയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് മിശ്രയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് പി.കെ. ബുയാന്‍ അറിയിച്ചു. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിശ്രയെ സിആര്‍പിഎഫ് ക്യാമ്പില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
പ്രധാനമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കുമെതിരേയുള്ള ആരോപണങ്ങള്‍ക്കു പുറമെ സിആര്‍പിഎഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജവാന്മാരെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments