ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ താനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നിരവധി നടിമാർ രംഗത്ത്. തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച്, ‘#മി റ്റൂ’ എന്ന ഹാഷ്ടാഗിലൂടെയാണ് അവർ സോഷ്യൽ മീഡിയയിലൂടെ ലോകത്തോട് വിളിച്ചു പറയുന്നത്.
അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. ഒരു നിര്‍ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് ട്വീറ്റു ചെയ്ത് ‘മി ടൂ’ എന്ന ഹാഷ്ടാഗില് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അലീസ ആവശ്യപ്പെടുകയായിരുന്നു. മലയാള നടിമാരായ നടി റിമ കല്ലിങ്കലും സജിത മഠത്തിലും ക്യാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച് തങ്ങളുടെ വെളിപ്പെടുത്തൽ നടത്തിക്കഴിഞ്ഞു. കൗമാര കാലത്ത് പരിചയമുള്ളതും അല്ലാത്തവരില്‍ നിന്നും ലൈംഗിക പീഡനത്തിന് ഞാന്‍ ഇരയായിട്ടുണ്ടെന്ന് സജിത വെളിപ്പെടുത്തുകയുണ്ടായി.
Post Your Comments