KeralaLatest NewsNews

ദേശീയപാതാവികസനം അനിശ്ചിതത്വത്തില്‍; തടസ്സവാദവുമായി വനംവകുപ്പ് അധികൃതര്‍

മൂന്നാര്‍: കൊച്ചി-ധനുഷ്‌കോടി ദേശീയപാതാവികസനം വനംവകുപ്പ് അധികൃതരുടെ പിടിവാശിമൂലം അനിശ്ചിതാവസ്ഥയില്‍. മൂന്നാര്‍ ബോഡിമേട്ട് പാതയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നിലച്ചത്. വനം വകുപ്പ് വിലങ്ങുതടിയാകുന്നത് ബോഡിമേട്ട് മുതല്‍ 26 കിലോമീറ്റര്‍ സിഎച്ച്ആര്‍ മേഖലയിലൂടെയാണ് കടന്ന് പോകുന്നതെന്ന കാരണം പറഞ്ഞാണ്.

നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്നത് ബോഡിമേട്ട് മുതല്‍ മൂന്നാര്‍ റൂട്ടില്‍ 26 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. വനംവകുപ്പ് സ്വീകരിക്കുന്നത് സിഎച്ച്ആര്‍ മേഖലയിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ശക്തമായ നിലപാടാണ്. ഇതോടെ ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button