KeralaLatest NewsNews

ബിജെപിയുടെ ജനരക്ഷായാത്ര നാളെ സമാപിയ്ക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര നാളെ തിരുവനന്തപുരത്ത് സമാപിയ്ക്കും.

ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നാണ് ജനരക്ഷായാത്ര ആരംഭിച്ചത്. യാത്ര ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ സമാപനത്തിലും പങ്കെടുക്കും. അമിത് ഷായോടൊപ്പം അരലക്ഷം പേര്‍ നാളെ പദയാത്രയില്‍ അണിചേരുമെന്ന് ബിജെപി അവകാശപ്പെടുന്നു.
ശ്രീകാര്യത്തു നിന്ന് പുത്തരിക്കണ്ടം മൈതാനി വരെയുള്ള പദയാത്രയില്‍ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും.

ശ്രീകാര്യത്തു നിന്ന് ആരംഭിയ്ക്കുന്ന പദയാത്ര എംജി റോഡ് വഴി പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറില്‍ സമാപിയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button