ഹൈദരാബാദ്: അനധികൃതമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയ റോഹിംഗ്യന്‍ അഭയാര്‍ഥിയും ഇയാളുടെ തൊഴിൽ ദാതാവും ഹൈദരാബാദില്‍ പിടിയിൽ. മൊഹമ്മദ് അജമുദ്ദീന്‍ (19), ആധാര്‍കാര്‍ഡ് നേടാന്‍ സഹായിച്ച ഇയാളുടെ തൊഴില്‍ ദാതാവായ പശ്ചിമ ബംഗാള്‍ സ്വദേശിയായ റിയാസുദ്ദീന്‍ മൊല്ല (36) എന്നിവരാണ് പിടിയിലായത്. തെറ്റായ വിവരങ്ങളാണ് ഇയാള്‍ ആധാര്‍ കാര്‍ഡ് ലഭിക്കാനായി എന്റോള്‍മെന്റ് സമയത്ത് സമര്‍പ്പിച്ചത്. അജമുദ്ദീന്‍ തന്റെ മകനാണെന്നാണ് റിയാസുദ്ദീന്‍ അധികൃതരോട് പറഞ്ഞിരുന്നത്.
ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ വെച്ചാണ് അജമുദ്ദീനെ റിയാസുദ്ദീന്‍ കണ്ടുമുട്ടുന്നത്. തുടർന്ന് 6000 രൂപ മാസശമ്പളം വാഗ്‌ദാനം ചെയ്‌ത് ഇയാളെ കൊൽക്കത്തയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഹൈദരാബാദില്‍ വെച്ച് ഇവരുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍ പെട്ട പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും ആധാര്‍ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഫോറിനേഴ്സ് ആക്ട്, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
Post Your Comments