മീററ്റ്•ഫേസ്ബുക്ക് പ്രണയത്തിനോടുവില്‍ ഒളിച്ചോടി വിവാഹിതയായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹത. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വര്‍ഷ എന്ന 20 വയസുകാരിയെയാണു വീട്ടിനുള്ളിലെ ഫാനില്‍ കെട്ടി തൂങ്ങിനിലയില് കണ്ടെത്തിയത്. നാല് മാസം മുന്‍പായിരുന്നു വര്‍ഷയുടെ വിവാഹം. ഫേസ്ബുക്കിലൂടെ പരിചയപെട്ട ഹേമന്ദ് എന്നയാളായിരുന്നു വരന്. ഫേസ്ബുക്കിലൂടെ പ്രണയത്തിലായ ഇവര്‍ ഒളിച്ചോടി വിവാഹിതരാവുകയായിരുന്നു.
വിവാഹത്തിന് ശേഷം ഇരുവരും വീട്ടുകാരില്‍ നിന്ന് അകന്ന് വേറെയാണ് താമസിച്ചിരുന്നത്. സ്വകാര്യ കോളേജില്‍ എം-ടെക് വിദ്യാര്‍ത്ഥിയായിരുന്ന ഹേമന്ദ് സ്ത്രീധനം നല്കാന് വീട്ടുകരില്‍ സമ്മര്‍ദ്ദം ചൊലുത്താന്‍ വര്‍ഷയെ ഹേമന്ദ് നിര്‍ബന്ധിച്ചിരുന്നതായും പറയുന്നു. വര്‍ഷ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായിരുന്നു വര്‍ഷ. മരിക്കുന്നതിനു മുമ്പ് ഹേമന്ദും സുഹൃത്തുക്കളും വര്‍ഷയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
വര്‍ഷയുടെ വീട്ടുകാരുടെ പരാതിയില്‍ ഹേമന്ദിനും മൂന്നു സുഹൃത്തുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments