Latest NewsCinemaMollywood

പാട്ടിലൂടെ മാതൃസ്നേഹം കാണിച്ച കുട്ടികൾ : വീഡിയോ വൈറൽ

സംഗീത സംവിധായകൻ ബിജിപാലിന്‍റെ ഭാര്യ ശാന്തിയുടെ മരണം ആര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല .ഇപ്പോഴിതാ അച്ഛന്‍റെ പാതയിലൂടെ അമ്മയോടുള്ള സ്നേഹം തുറന്നു കാട്ടുകയാണ് ബിജിപാലിന്‍റെയും ശാന്തിയുടെയും മക്കളായ ദേവദത്തും ദയയും.

ബിജിബാലിന്‍റെ സഹോദരന്‍റെ മകള്‍ ലോലയാണ് പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.‘അമ്മതന്‍ ചെറു ചിറകിലെ ആ ചൂടിനായ് കേഴുന്നു ഞാന്‍’എന്ന ഗാനം പാടിയിരിക്കുന്നത് ദേവദത്തും ദയയും പിന്നെ ലോലയുമാണ്.സംഗീതം നല്‍കിയിരിക്കുന്നതും ദേവദത്ത് തന്നെയാണ്. ഗിറ്റാര്‍ സന്ദീപ് മോഹനും വയലിന്‍ ബിജിപാലും ചെയ്തിരിക്കുന്നു.

കൈപിടിട്ട്- ലവ് ടു ഓള്‍ മദേഴസ്’ എന്ന പേരിലാണ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്.ബോധി സൈലന്റ്റ് സ്കേപ് ആണ് ആല്‍ബം യൂട്യൂബില്‍ എത്തിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button