KeralaLatest NewsNews

ബിരിയാണിയില്‍ കോഴിയുടെ വേവിക്കാത്ത ആമാശയം കണ്ടെത്തി

കോട്ടയം: ബിരിയാണിയില്‍ കോഴിയുടെ വേവിക്കാത്ത ആമാശയം കണ്ടെത്തി. വഴിയില്‍ നിര്‍ത്തിയിട്ട കാറില്‍ വില്‍ക്കുന്ന ബിരിയാണി പായ്ക്കറ്റ് വാങ്ങിയ ആളാണ് കോഴിയുടെ ആമാശയം കണ്ടു ഞെട്ടിയത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഉടമയ്ക്കു നോട്ടിസ് നല്‍കിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥന്‍ വാങ്ങിയ ബിരിയാണി പായ്ക്കറ്റിലാണ് വേവിക്കാത്ത ആമാശയം കണ്ടത്. ഇന്നലെ ഉച്ചയ്ക്കു കലക്ടറേറ്റിനു സമീപത്തു വഴിയില്‍ നിര്‍ത്തിയിട്ട കാറില്‍ വില്‍പ്പന നടത്തിയ രണ്ടു ബിരിയാണി കിറ്റാണ് ഇദ്ദേഹം വാങ്ങിയത്. ഇതേ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഇത് ഈസ്റ്റ് പോലീസില്‍ എത്തിച്ച് പരാതി നല്‍കിയിട്ടുണ്ട്.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണ പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു. പിന്നീട് ഉടമയ്ക്കു നോട്ടിസ് നല്‍കുകയും ചെയ്തു. പരാതിക്കു കാരണമായ ഭക്ഷ്യവസ്തുക്കള്‍ തിരുവനന്തപുരത്തെ ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്താണ് വഴിയില്‍ നിര്‍ത്തിയിട്ട കാറില്‍ ബിരിയാണി വില്‍ക്കുന്ന കച്ചവടം കലക്ടറേറ്റിനു സമീപം താമസിക്കുന്നയാള്‍ തുടങ്ങിയത് എന്നാണ് പോലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button