KeralaLatest NewsNews

കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് ഉടനില്ല; സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് തല്‍ക്കാലം മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കില്ലന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍. കേന്ദ്രസര്‍ക്കാരിന്റ തീരുമാനം ചുമ,പനി തുടങ്ങി സാധാരണ അസുഖങ്ങളുടേതുള്‍പ്പടെയുള്ള 444 മരുന്ന് സംയുക്തങ്ങള്‍ നിരോധിക്കാനായിരുന്നു.
എന്നാല്‍ മരുന്ന് കമ്പനികള്‍ 2016 മാര്‍ച്ചില്‍ 344 മരുന്നുകള്‍ നിരോധിച്ചിറക്കിയ ഉത്തരവിനെതിരെ നല്‍കിയ പരാതി സുപ്രീംകോടതി പരിഗണിച്ച്‌ വരികയാണ്.

സംസ്ഥാന മരുന്ന് പരിശോധനാ വിഭാഗത്തെ ആ കേസില്‍ വിധിയുണ്ടായ ശേഷം നിരോധനം നടപ്പിലാക്കിയാല്‍ മതിയെന്നാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചത്. നിരോധനപട്ടികയിലുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും കൂടുതല്‍ ഗുണനിലവാരമുള്ള മറ്റ് മരുന്നുകള്‍ വിപണിയിലുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് നിരോധനം നിലവില്‍ വന്നാലും കാര്യമായി ബാധിക്കില്ലെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button