അങ്കാറ: തുര്ക്കിയിലേക്കത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാന്, പാക്കിസ്ഥാന്, സിറിയ, ഇറാന്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പിടിയിലായത്. പിടിയിലായവരില്‍ 25 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ വടക്ക്-കിഴക്ക് മേഖലകളില്‍ നിന്നാണ് കുടിയേറ്റക്കാരെ പിടികൂടിയത്. അമസായ പ്രവിശ്യയില്‍ നിന്ന് മാത്രം 206 പേരെ പോലീസ് പിടികൂടിയപ്പോള്‍ മറ്റിടങ്ങളിൽ നിന്നാണ് ബാക്കിയുള്ളവരെ പിടികൂടിയത്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇവരുടെ പേര് പുറത്തു വിട്ടിട്ടില്ല.
Post Your Comments