Latest NewsInternational

ഫ്രഞ്ച് തീരത്തു നിന്നും ബ്രിട്ടനിലേക്കുള്ള അനധികൃത മനുഷ്യക്കടത്തിൽ നിരവധി മരണം, കുടിയേറ്റം തടയാൻ കെഞ്ചി ബോറിസ് ജോൺസൺ

ഫ്രാന്‍സില്‍ ബ്രിട്ടീഷ് സൈനികരെ വിന്യസിക്കാന്‍ അനുവദിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ഫ്രഞ്ച് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടു.

ലണ്ടന്‍: നിരവധി അനധികൃത കുടിയേറ്റക്കാരെയുംകയറ്റി ഫ്രഞ്ച് തീരത്തുനിന്നും പുറപ്പെട്ട ചെറിയ ബോട്ട് കടലില്‍ തകര്‍ന്നു. വളരെ ചെറുതും ദുര്‍ബലവുമായ ബോട്ടില്‍ നിരവധിപേരെയായിരുന്നു കുത്തി നിറച്ചിരുന്നത്. ബോട്ടിലുണ്ടായിരുന്നവര്‍ എല്ലാവരും കൊല്ലപ്പെട്ടു. ഫ്രഞ്ച് തീരത്തു നിന്നും അധികം അകലെയല്ലാതെ ഫ്രഞ്ച് മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകിനടക്കുന്ന മൃതദേഹങ്ങള്‍ കണ്ട് അധികൃതരെ വിവരമറിയിച്ചത്.വളരെ ദുര്‍ബലമായ ഒരു ബോട്ടായിരുന്നു അതെന്നാണ് ഫ്രഞ്ച് ഇന്റീരിയര്‍ മിനിസ്റ്റര്‍ ജെരാള്‍ഡ് ഡാര്‍മിന്‍ പറഞ്ഞത്.

മാത്രമല്ല, പൂന്തോട്ടങ്ങളില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ നിര്‍മ്മിക്കുന്ന പൂളിനേക്കാള്‍ ഒരല്പം കൂടി വലിപ്പം മാത്രമേ അതിനുണ്ടായിരുന്നുള്ളു. അതിലായിരുന്നു ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകളെ കുത്തിനിറച്ചത്. സുരക്ഷാ വസ്ത്രങ്ങളൊന്നുമില്ലാതെ ബോട്ടില്‍ കയറിയവര്‍ കടലില്‍ വീണ ഉടനെ മരണമടഞ്ഞിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.ചുരുങ്ങിയത് 31 പേരെങ്കിലും മരണമടഞ്ഞ ഈ ദാരുണ സംഭവത്തിനുശേഷം ഫ്രാന്‍സില്‍ ബ്രിട്ടീഷ് സൈനികരെ വിന്യസിക്കാന്‍ അനുവദിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ഫ്രഞ്ച് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടു.

അനധികൃത കുടിയേറ്റം തടയുവാനും ഇത് സംഘടിപ്പിക്കുന്ന മാഫിയകളെ ഒതുക്കുവാനും ഇരു രാജ്യങ്ങളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നാണ് ബോറിസ് ജോണ്‍സന്‍ പറഞ്ഞത്. ഇംഗ്ലീഷ് ചാനല്‍ മറികടക്കുന്നതിനിടയില്‍ ഒരൊറ്റ ദുരന്തത്തില്‍ ഇത്രയധികം ജീവനുകള്‍ പൊലിയുന്നത് ഇതാദ്യമായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button