ബെയ്ജിങ്: നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കുന്നു. മാസങ്ങൾക്കുള്ളിൽ ഇത് ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്. നിലവില്‍ ടിയാങ് ഗോങ്ങിന്റെ ഭ്രമണപഥം ഭൂമിയില്‍ നിന്ന് 300 കിലോമീറ്ററിലും താഴെയാണ്. സ്വര്‍ഗീയ കൊട്ടാരം എന്നർത്ഥമുള്ള ടിയാന്‍ഗോങ് എന്ന ബഹിരാകാശ നിലയത്തിന് 8500 കിലോയിലധികം ഭാരമുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സമാനമായി ചൈനീസ് ശാസ്ച്രജ്ഞര്‍ക്ക് മാസങ്ങളോളം ബഹിരാകാശത്ത് തങ്ങി പരീക്ഷണം നടത്താനുതകുന്ന തരത്തിൽ 2011 ലാണ് ടിയാങ്‌ഗോങ് നിര്‍മിച്ചത്. 2022 ല്‍ ബഹിരാകാശ നിലയം പ്രവര്‍ത്തന സജ്ജമാക്കാനായിരുന്നു ഗവേഷകരുടെ ലക്ഷ്യം.
ഇതിനിടെ ബഹിരാകാശ നിലയവുമായുള്ള ബന്ധം ഗവേകര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. 2017 ഒക്ടോബറിനും 2018 ഏപ്രിലിനുമിടയ്ക്ക് എപ്പോള്‍ വേണമെങ്കിലും സ്വര്‍ഗകൊട്ടാരം ഭൂമിയിലേക്ക് പതിച്ചേക്കുമെന്നാണ് സൂചന. ചൈനീസ് നിലയത്തിന്റെ മിക്കഭാഗങ്ങളും അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിത്തീരുമെങ്കിലും 100 കിലോയോളം വരുന്ന ഭാഗങ്ങള്‍ ഭൗമോപരിതലത്തില്‍ പതിച്ചേക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ചൂടിനെയും റേഡിയേഷനുകളെയുമെല്ലാം പ്രതിരോധിക്കുന്ന തരം വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഭാഗങ്ങള്‍ ഭൂമിയിലേക്കെത്തുമ്പോള്‍ കത്തിത്തീരില്ലെന്ന ആശങ്കയാണ് ഗവേഷകരെ വലയ്ക്കുന്നത്.
Post Your Comments