![](/wp-content/uploads/2017/10/Sharapova_151017.jpg)
ബെയ്ജിംഗ്: ടെന്നീസ് കോർട്ടിൽ വീണ്ടും കിരീടം സ്വന്തമാക്കി ഷറപ്പോവ. ചെെനയിലെ ടിയാൻജിൻ ഓപ്പണിലാണ് ദീർഘകാലത്തിനു ശേഷം റഷ്യൻ ടെന്നീസ് താരം നേട്ടമുണ്ടാക്കിയത്. വിലക്കിനു ശേഷം ഇതാദ്യമായിട്ടാണ് ടെന്നീസ് സുന്ദരി കിരീടം നേട്ടം സ്വന്തമാക്കുന്നത്. ബലാറസിന്റെ അരിന സബാലെൻകയെ തോൽപ്പിച്ചാണ് ഷറപ്പോവ വിജയം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം.
സ്കോർ: 7-5, 7-6 (10-8)
ഷറപ്പോവയക്ക് കനത്ത വെല്ലുവിളി ഉയർത്തി അരിന സബാലെൻക ആദ്യം 1-4 എന്ന നിലയിൽ ലീഡ് നേടിയിരുന്നു. പക്ഷേ ഒടുവിൽ റഷ്യൻ ടെന്നീസ് സുന്ദരിയുടെ പോരാട്ട വീര്യത്തിനു മുന്നിൽ അരിന തോൽവി സമ്മതിച്ചു. മുൻ ലോക ഒന്നാം നമ്പർ താരമായ ഷറപ്പോവ ഈ ടൂർണമെന്റിൽ ഒരു സെറ്റിൽ പോലും പരാജയപ്പെട്ടില്ല.
15 മാസമായിരുന്നു ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ താരം വിലക്ക് നേരിട്ടത്. ഇതിനു ശേഷം ആദ്യമായിട്ടാണ് ഷറപ്പോവ കിരീടം നേട്ടം സ്വന്തമാക്കുന്നത്.
Post Your Comments