തിരുവനന്തപുരം:നാളത്തെ ഹര്‍ത്താലില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങളും പൊതുമുതല്‍ നശീകരണവും തടയുന്നതിനും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അതിക്രമത്തിനും പൊതുമുതല്‍ നശീകരണത്തിനുമുള്ള എതൊരു ശ്രമത്തെയും കര്‍ശനമായി നേരിടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ, ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ, തടയുകയോ ചെയ്യുന്നതിനെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ആവശ്യമായ സംരക്ഷണം കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും നല്‍കും. കോടതികള്‍, ഓഫീസുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പൊലീസ് സംരക്ഷണം നല്‍കും.
Post Your Comments