കൊച്ചി: കൊച്ചയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം തയാറാക്കുകയാണെന്നു സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. ഇതു എന്നു കോടതിയില്‍ സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇതു വരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നു ലോക് നാഥ് ബെഹ്‌റ പറഞ്ഞു . കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ബെഹ്‌റ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുപ്രചാരണം നടത്തുന്നവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഇതിനു വേണ്ടി രൂപീകരിച്ച പ്രത്യേക സംഘം ഊര്‍ജിതമായി അന്വേഷണം നടത്തുകയാണെന്നും ബെഹ്‌റ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവ് വന്നതിനു ശേഷം സോളാര്‍ കേസില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. പോലീസ് പീഡനകേസ് അന്വേഷിക്കും. വിജിലന്‍സായിരിക്കും അഴിമതി കേസില്‍ അന്വേഷണം നടത്തുക എന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
Post Your Comments