Latest NewsKeralaNews

വേങ്ങര ഉപതിരഞ്ഞെടുപ്പ് : ബിജെപിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് കുമ്മനം

പത്തനംതിട്ട: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വേങ്ങരയിൽ 5,728 വോട്ടുകൾ നേടി ബിജെപി നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. യുഡിഎഫിനും എൽഡിഎഫിനും പിന്നിലായി 8,648 വോട്ടുമായി എസ്ഡിപിഐയാണ് മൂന്നാമതെത്തിയത്.

ബിജെപി കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് സംസ്ഥാന അധ്യക്ഷൻ മണ്ഡലത്തിൽ ശക്തി കുറഞ്ഞിട്ടില്ലെന്ന അവകാശവാദം ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകമാണ്. ഇതിന് മുസ്ലിം ലീഗും കോണ്‍ഗ്രസും മറുപടി പറയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button