Latest NewsKeralaNews

ഓട്ടോ തൊഴിലാളികള്‍ വെട്ടേറ്റ് മരിച്ച നിലയിൽ

മൂ​ന്നാ​ര്‍: ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​യ യു​വാ​ക്ക​ളെ വ​ഴി​യ​രി​കി​ല്‍ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂ​ന്നാ​ര്‍ എ​ല്ല​പ്പെ​ട്ടി കെ.​കെ ഡി​വി​ഷ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ഒാ​േ​ട്ടാ ഡ്രൈ​വ​ര്‍ ശ​ര​വ​ണ​ന്‍ (19)‍, സ​ഹാ​യി പീ​റ്റ​ര്‍ (18) എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി-​ധ​നു​ഷ്​ക്കോ​ടി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി എട്ടോ​ടെ എ​ല്ല​പ്പെ​ട്ടി​യി​ല്‍നി​ന്ന്​ ത​മി​ഴ്​നാ​ടി​ന് ഓ​ട്ടം പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ്​ ഓ​ട്ടോ​യി​ല്‍ പോയ ഇവരുടെ മൃതദേഹം ഞായറാഴ്ച പുലർച്ചെ കണ്ടെത്തുകയായിരുന്നു.

ഇ​രു​വ​രു​ടെ​യും മു​ഖം ക്രൂ​ര​മാ​യി വെ​ട്ടി വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ത​മി​ഴ്​നാ​ട്ടി​ലെ നി​ര​വ​ധി കൊ​ല​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ തി​രു​ന​ല്‍വേ​ലി സ്വ​ദേ​ശി മ​ണി​യാ​ണ് ഇ​വ​രെ ത​മി​ഴ്​നാ​ട്ടി​ലേ​ക്ക് ഓ​ട്ടം വി​ളി​ച്ച​തെന്നാണ് സൂചന. മണിക്കായി തിരച്ചിൽ തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button