ന്യുഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2004ല്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട തീവ്രവാദി ഇസ്രത്ത് ജഹാനെ രാഹുല്‍ ഗാന്ധി പിന്തുണച്ചതോടെ വികസനത്തെയല്ല, നശീകരണെത്തയാണ് രാഹുല്‍ പിന്തുണക്കുന്നതെന്ന് യോഗി ആരോപിച്ചു.സ്വന്തം ലോക് സഭാ മണ്ഡലമായ അമേത്തിയില്‍ 14 വര്‍ഷം ഭരിച്ചിട്ടും അവിടെയൊരു കലക്ടറേറ്റ് കെട്ടിടം പോലും നിര്‍മിക്കാത്ത രാഹുല്‍ ഗുജറാത്തില്‍ എന്ത് വികസനം കൊണ്ടുവരുെമന്നാണ് പ്രതീക്ഷിക്കേണ്ടതെന്ന് യോഗി ചോദിച്ചു.
സൗരാഷ്ട്രയില്‍ വെള്ളപ്പൊക്കം നേരിട്ടപ്പോള്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സന്ദര്‍ശിക്കാതെ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പറന്നുവെന്നും യോഗി കുറ്റപ്പെടുത്തി.പക്വതയില്ലാത്ത അഭിപ്രായപ്രകടനങ്ങളുടെ പേരിലാണ് രാഹുലിനെ എല്ലാവരും ‘പപ്പു’ എന്നു വിളിക്കുന്നതെന്നും യോഗി അഭിപ്രായപ്പെട്ടു.രാജ്യത്തിെന്റ പ്രധാന പ്രശ്നങ്ങളായ നക്സലിസം, തീവ്രവാദം, അഴിമതി എന്നിവയെല്ലാം കോണ്‍ഗ്രസ് ഭരണത്തിെന്റ സമ്മാനങ്ങളാണെന്നും യോഗി ആരോപിച്ചു.
Post Your Comments