എംഎം മണിയുടെ നിലവാരത്തെ പരിഹസിച്ച ബല്‍റാമിന് സോഷ്യല്‍ മീഡിയയുടെ മറുപടി ബലരാമന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി കൊണ്ടായിരുന്നു. ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയെ “ഡാ മലരേ ..കാളേടെ മോനെ ..” എന്ന് വിളിച്ചു അധിക്ഷേപിച്ച പോസ്റ്റ് ആണ് ഇവർ കുത്തിപ്പൊക്കിയത്. എം എം മണിയുടെ പോസ്റ്റില്‍ എടോയെന്നും ബലമില്ലാത്ത രാമ എന്നുമൊക്കെയായിരുന്നു എം എം മണിയുടെ അഭിസംബോധന.
ഇതിനെ കളിയാക്കിയാണ് ബലരാമൻ വീണ്ടും മറുപടിയുമായി വന്നത്. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി തന്റെ വെരിഫൈഡ് ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതിക്ഷത്തെ ജനപ്രതിനിധിക്ക് എതിരെ ഇട്ട പോസ്റ്റിലേക്ക് ല്ലാരുടെയും ശ്രദ്ധ ക്ഷണിക്കുന്നുവെന്ന് പറഞ്ഞാണ് ബല്‍റാമിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ എംഎം മണിയുടെ നിലവാരത്തെ ചോദ്യം ചെയ്ത വിടി ബല്‍റാമിന് തന്നെ വിനയായിരിക്കുകയാണ് ബല്‍റാമിന്റെ പഴയ പോസ്റ്റുകള്‍.
Post Your Comments