തിരുവനന്തപുരം: ഹൈക്കോടതി വിധിക്കെതിരേ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ . വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് വി എസ് രംഗത്ത് വന്നത്. ഈ വിധി നിര്‍ഭാഗ്യകരമായി പോയി. സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കനായി പ്രവര്‍ത്തിക്കണം. അത് ജനാധിപത്യ ശൈലിയുള്ള സര്‍ക്കാരിന്റെ രീതിയാണ്. വെള്ളിയാഴ്ച്ചയാണ് ഹൈക്കോടതി വിദ്യാര്‍ത്ഥി സമരത്തിന്റെ പേരില്‍ കാമ്പസുകളില്‍ പഠിപ്പുമുടക്കിയുള്ള സമരം പാടില്ലെന്നു ഉത്തരവിട്ടത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ കാമ്പസില്‍ നിന്നും പുറത്താക്കാന്‍ പ്രിന്‍സിപ്പലിനും കോളജ് അധികൃതര്‍ക്കും അധികാരമുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു.
പൊന്നാനി എംഇഎസ് കോളജില്‍ വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി.
Post Your Comments