തിരുവനന്തപുരം: കടക്ക് സമീപം ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത കടയുടമക്കും മകനും വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. കാര്യവട്ടത്ത് കുരിശടി ഉള്ളൂർക്കോണം വീട്ടിൽ കൃഷ്ണൻകുട്ടി (60) മകൻ വിനോദ് (30) കടയിലെ ജീവനക്കാരൻ സന്തോഷ് (35) സുഹൃത്ത് സണ്ണി (32) എന്നിവർക്കാണ് ക്രൂര മർദ്ദനമേറ്റത്. കാര്യവട്ടം ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്.
കൃഷ്ണൻകുട്ടിയും മകനും നടത്തുന്ന ബ്യൂട്ടി പാർലറിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറിയിരുന്ന വിദ്യാർഥികളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. വാക്കേറ്റത്തെ തുടർന്ന് കോളജിലേക്ക് മടങ്ങിയ വിദ്യാർഥികൾ മറ്റു വിദ്യാർഥികളെയും കൂട്ടി വന്ന് മർദ്ധിക്കുകയായിരുന്നെന്നു ഇവർ നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് ശ്രീകാര്യം, കഴക്കൂട്ടം പോലീസ് ത്തിയപ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കടകൾ അടച്ച് ഹർത്താൽ നടത്തി.
Post Your Comments