വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക്കിസ്ഥാനുമായുള്ള ബന്ധം കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി. പാക്കിസ്ഥാനും പാക് നേതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം ഭീകരശൃഖംലയായ ഹഖാനികളുടെ പിടിയില്‍നിന്ന് അമേരിക്കന്‍ കനേഡിയന്‍ കുടുംബത്തെ പാക് സൈന്യം രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ആരംഭിച്ചത്. ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ട്വിറ്ററിലൂടെ ട്രംപ് അറിയിച്ചു.
കഴിഞ്ഞദിവസം പാക് സൈന്യം അമേരിക്കന്‍ വംശജയായ കെയ്റ്റലാനെയും ഭര്‍ത്താവിനെയും മൂന്നുമക്കളെയുമാണ് ഹഖാനികളുടെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തിയത്. കെയ്റ്റ്ലാനെയും അവരുടെ കനേഡിയന്‍ വംശജനായ ഭര്‍ത്താവ് ജോഷ്വാ ബോയിലിനെയും 2012 ലാണ് ഹഖാനികള്‍ തട്ടിക്കൊണ്ടുപോയത്.
ഓഗസ്റ്റില്‍ നടത്തിയ അഫ്ഗാന്‍ സൗത്ത് ഏഷ്യന്‍ പോളിസി പ്രഖ്യാപന വേളയില്‍ ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നും ഭീകരവാദികള്‍ക്കു സഹായകരമായ നിലപാട് സ്വീകരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Post Your Comments