ഭോപ്പാല്‍: അപകടസ്ഥലത്തുനിന്ന് സെല്‍ഫിയെടുക്കുന്നത് വിലക്കിയിട്ടും ഇന്നും ആളുകള്‍ക്ക് പേടിയില്ല. സെല്‍ഫി ദുരന്തം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ലണ്ടനില്‍ നിന്നെത്തിയ വിനോദ സഞ്ചാരി സെല്‍ഫി എടുക്കുന്നതിനിടെ വീണ് മരിച്ചു.
മധ്യപ്രദേശിലെ ഒര്ച്ഹയിലാണ് സംഭവം. ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിനിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് റോജര്‍.എസ്.ബറി എന്നയാള്‍ കാല് വഴുതി താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments