ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെ മറ്റു കോൺഗ്രസ് നേതാക്കൾ സോളാർ കേസിൽ പ്രതിസ്ഥാനത്തായതോടെ കോൺഗ്രസ്സിൽ പ്രതിസന്ധി തുടരുകയാണ്. ഇന്ന് രാഹുൽ ഗാന്ധി എ കെ ആന്റണിയുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. കുറ്റാരോപിതർ പുറത്തു നിൽക്കട്ടെ എന്ന് എ കെ ആന്റണി അഭിപ്രായപ്പെട്ടതായാണ് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ പിജെ കുര്യനും അഹമ്മദ് പട്ടേലും ഇതിനെ എതിർക്കുകയും ചെയ്തു. നടപടി ഉണ്ടായാൽ ഉമ്മൻചാണ്ടി പാർട്ടി വിടുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതിനിടെ ഉമ്മൻചാണ്ടി രാജിക്കത്ത് നൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രേരിതമായി നീങ്ങുകയാണെന്ന നിലപാടാണ് സോളാർ കമ്മീഷന്റെ റിപ്പോർട്ടിൽ പേരു വന്ന നേതാക്കളുടേത്.
കടപ്പാട് : നാരദ ന്യൂസ്
Post Your Comments