ന്യൂഡല്‍ഹി: ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയുടെ സാമാജിക സ്മഗ്ളൂരു കൊമതോലു (വൈശ്യര്‍ സാമൂഹിക ചൂഷകര്‍) എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. താന്‍ ജീവിക്കുന്ന സാമൂഹ്യ ചുറ്റുപാടുകളെക്കുറിച്ച് എഴുത്തുകാരന്‍ നടത്തുന്ന സൃഷ്ടി നിരോധിക്കുവാന്‍ തങ്ങള്‍ക്ക് അധികാരമില്ല. സ്വതന്ത്ര ചിന്തകളെ അടിച്ചമര്‍ത്തുവാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള എപ്പോഴും വലിയ പ്രാധാന്യമാണ് തങ്ങള്‍ നല്‍കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ആര്യ വൈശ്യ സമുദായങ്ങളെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കെ.എന്‍.എന്‍.വി വീരാഞ്ജനേയലു എന്നയാള്‍ നല്‍കിയ പരാതി പരിഗണിക്കുകയായിരുന്നു കോടതി.
എഴുത്തുകാരന്റെ ആശയ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നതിനാല്‍ ഒരു പുസ്തകം നിരോധിക്കണമെങ്കില്‍ ഇതിനുപിന്നിലുള്ള കാര്യങ്ങള്‍ വ്യക്തമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
Post Your Comments