KeralaLatest NewsNews

വ്യാപകമായി സൗജന്യ വൈഫൈ: കരാര്‍ ബിഎസ്എന്‍എല്ലിന്

തിരുവനന്തപുരം : സംസ്ഥാന സർക്കാരുമായി ഏറ്റവും വലിയ പദ്ധതിക്ക് കൈകോര്‍ക്കാനൊരുങ്ങി ബിഎസ്എൻഎൽ. സംസ്ഥാനത്തെ പൊതുഇടങ്ങളിൽ 2000 വൈഫൈ ഹോട്സ്പോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള കരാർ ബിഎസ്എൻഎല്ലിന്. അവസാനഘട്ടം മൂന്നു കമ്പനികൾ പങ്കെടുത്ത ടെൻഡറുകൾ ഇന്നലെ തുറന്നപ്പോൾ ബിഎസ്എൻഎല്ലിന്റേതായിരുന്നു കുറഞ്ഞ തുക.

ബിഎസ്എൻഎല്ലിനു വേണ്ടി ഒൻപതു സംസ്ഥാനങ്ങളിൽ വൈഫൈ സേവനം നൽകുന്ന ക്വാഡ്ജെൻ എന്ന യുഎസ് കമ്പനിയാണു കേരളത്തിലും ഹോട്സ്പോട്ടുകൾ സ്ഥാപിക്കുക. മികച്ച ഇന്റർനെറ്റ് വേഗം ഉറപ്പാക്കാനായി ബിഎസ്എൻഎല്ലിന്റെ എക്സ്ചേഞ്ചുകളിൽ നിന്നു പ്രത്യേകം കേബിൾ വലിച്ചാണു പ്രാദേശിക വൈഫൈ ശൃംഖല സ്ഥാപിക്കുക. റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, കോളജുകൾ, സർവകലാശാലകൾ, ഒന്നാം ഗ്രേഡ് ലൈബ്രറികൾ, പാർക്കുകൾ, മറ്റു പ്രധാന സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി പരമാവധി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന 2000 ഇടങ്ങൾ വൈഫൈ സ്ഥാപിക്കുന്നതിനായി കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ബിഎസ്എൻഎൽ, റിലയൻസ് ജിയോ, എയർടെൽ, റെയിൽടെൽ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, സിഫി, ടെലെക്സെൽ എന്നീ കമ്പനികൾ ടെൻഡറിൽ പങ്കാളികളായെങ്കിലും അവസാനം മൂന്നു കമ്പനികളായി ചുരുങ്ങി. ഇതിൽ നിന്നാണു ബിഎസ്എൻഎല്ലിനെ തിരഞ്ഞെടുത്തത്. ഒന്നാംഘട്ടം നാലുമാസം കൊണ്ടും രണ്ടാംഘട്ടം ഏഴുമാസം കൊണ്ടും പൂർത്തിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button