കെനിയ:തുർക്കാനയിലെ ലോക്കിച്ചോഗിയോയിലെ സെക്കൻഡറി സ്കൂളിലുണ്ടായ വെടിവയ്പിൽ അഞ്ച് വിദ്യാർഥികളും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.വെടിവയ്പിൽ 18 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂളിലെ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്.
അച്ചടക്കനടപടിയെ തുടർന്ന് സ്കൂളിൽനിന്നും ഒരു മാസം മുമ്പ് സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയാണ് ആക്രമണം നടത്തിയത്. അക്രമിയും രണ്ട് കൂട്ടാളികളും ചേർന്ന് രണ്ട് വിദ്യാർഥിനികളെ ബലാൽസംഗം ചെയ്യുകയും ചെയ്തു.
Post Your Comments