നയ്‌റോബി: വനിതാ ആക്ടിവിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് കാണാതായ വനിതാ ആക്ടിവിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരോളിന്‍ മവാത്ത എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടവെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.
അതേസമയം, ഗര്‍ഭഛിദ്രത്തിനു വിധേയയായതിനെ തുടര്‍ന്നാണ് മവാത്ത മരണപ്പെട്ടതെന്നാണ് പോലീസ് ഭാഷ്യം. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ആറു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് മവാത്തയെ കാണാതായത്.
Post Your Comments